ഹരിപ്പാട്: സേവാഭാരതി ഹരിപ്പാട് മുനിസിപ്പാലിറ്റി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ കർക്കടക മാസത്തിൽ നടന്നു വന്നിരുന്ന ഔഷധക്കഞ്ഞി വിതരണത്തിന്റെ സമാപനസദസ്സിന്റെ ഉദ്ഘാടനം ദേശീയ സേവാഭാരതി സംസ്ഥാന നിർവാഹക സമിതി അംഗം പി. ശ്രീജിത്ത് നിർവഹിച്ചു. സേവാഭാരതി ജില്ലാ വൈസ് പ്രസിഡന്റ് ഗണേഷ് പാളയത്തിൽ, ജില്ലാ ട്രഷറർ കെ. എസ്ജിതേഷ് , യൂണിറ്റ് ജനറൽ സെക്രട്ടറി എസ്. ഫ്രാൻസിസ്, പ്രകൃതി ജീവനാചര്യൻ സംജോസ്, ഹരിപ്പാട് യൂണിറ്റ് ട്രഷറർ ജി. മുരുകൻ എന്നിവർ പങ്കെടുത്തു