ആലപ്പുഴ : വയലാർ രവിയുടെ ജന്മദിനാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഭവന നിർമ്മാണപദ്ധതിയുടെ ഭാഗമായി ആദ്യ വീടിന്റെ തറക്കല്ലിടൽ കമ്മിറ്റി കൺവീനറും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗവുമായ അഡ്വ.എം.ലിജു നിർവഹിച്ചു. ഹരിപ്പാട് മണ്ഡലത്തിൽ കുന്നുപറമ്പ് വീട്ടിൽ മുകേഷിനാണ് ആദ്യ വീട് നിർമ്മിച്ചുനൽകുന്നത്. രണ്ടാമത്തെ വീട് വയലാർ മണ്ഡലത്തിൽ വയലാറ്റ് തറയിൽ ജയപ്രസാദിനും നൽകുമെന്ന് ലിജു അറിയിച്ചു. ഹരിപ്പാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.കെ.സുരേന്ദ്രനാഥ്, സെലിബ്രേഷൻ കമ്മിറ്റി ഭാരവാഹികളായ കെ.ആർ.രാജേന്ദ്രപ്രസാദ്, അഡ്വ. വി.എൻ.അജയൻ, ടി.ഡി.രാജൻ, കുമാരപുരം മണ്ഡലം പ്രസിഡന്റുമാരായ കെ.സുധീർ, ജി.ശശികുമാർ, സണ്ണി ജോർജ്ജ്, ധനേഷ് കൊല്ലപ്പള്ളി എന്നിവർ പങ്കെടുത്തു. രണ്ടാമത്തെ വീടിന്റെ തറക്കല്ലിടൽ 5ന് മേഴ്‌സി രവി അനുസ്മരണ ദിനത്തിൽ കെ.സി.വേണുഗോപാൽ എം.പി നിർവഹിക്കും.