photo

ചാരുംമൂട് : മേഖലയിലെ കൃഷിഭവനുകളുടെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. താമരക്കുളം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ നടന്ന പരിപാടികൾ എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട മികച്ച കർഷകരെയും എം.എൽ.എ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു അദ്ധ്യക്ഷത വഹിച്ചു. ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്തംഗം ശാന്തി സുഭാഷ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജ അശോകൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പിബി.ഹരികുമാർ, ആർ.ദീപ, ദീപജ്യോതിഷ്, കൃഷി ഓഫീസർ എസ്.ദിവ്യശ്രീ, അസി.കൃഷി ഓഫീസർ ടി.പി. ഷാജി പഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനികൾ, ക്ലസ്റ്റർ, കേരസമിതി,സി.ഡി.എസ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

ചാരുംമൂട് :പാലമേൽ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ നടന്ന കർഷകദിനാചരണം എം.എസ്.അരുൺ കുമാർ

എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി,

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നദീറ നൗഷാദ്,ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.സുമ,ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.സുജ,ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഷിത.ജെ,ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.ശശി, കൃഷി

ഒാഫീസർ പി.രാജശ്രീ, അസിസ്റ്റന്റ് വി.പ്രമോദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.