ചേർത്തല:നഗരത്തിൽ റോൾഡ് ഗോൾഡ് ആഭരണശാലയിലെത്തിയ വീട്ടമ്മക്കു നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കടയുടമ അറസ്റ്റിൽ. ചേർത്തല പടയണിപാലത്തിന് സമീപത്തെ ആഭരണശാലയുടെ ഉടമ നഗരസഭ 26ാം വാർഡിൽ വാളമ്മക്കാട് ജിതേജ് ജോണിനെയാണ് (43) വീട്ടമ്മയുടെ പരാതിയിൽ അറസ്റ്റുചെയ്തത്.
കഴിഞ്ഞ ദിവസം ഉച്ചക്ക് മക്കൾക്കൊപ്പം കടയിലെത്തിയപ്പോഴായിരുന്നു അതിക്രമം. കൊച്ചിയിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കടയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് അറസ്റ്റ്. പ്രതിയെ റിമാൻഡ് ചെയ്തു.