ചേർത്തല: വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തിരുനല്ലൂർ സർവീസ് സഹകരണ ബാങ്ക് 4 ലക്ഷം രൂപ സംഭാവന നൽകി.ചേർത്തല സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ സന്തോഷ് കുമാറിൽ നിന്ന് അരൂർ എം.എൽ.എ ദിലീമ ജോജോ ചെക്ക് ഏറ്റുവാങ്ങി.ബാങ്ക് പ്രസിഡന്റ് ഡി.വി.വിമൽദേവ് അദ്ധ്യക്ഷനായി.ബാങ്ക് ഭരണസമിതി അംഗങ്ങൾ ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.ബാങ്ക് സെക്രട്ടറി പി.ജിജിമോൾ നന്ദി പറഞ്ഞു.