മാവേലിക്കര: പേള ഗുരുമല ദേവീ ക്ഷേതത്തിൽ നടക്കുന്ന ദേവീഭാഗവത നവാഹ മഹായജ്ഞത്തിന് ക്ഷേത്രതന്ത്രി കല്ലംമ്പള്ളിൽ വാമനൻ നമ്പൂതിരി ഭദ്രദീപപ്രകാശനം നടത്തി. ക്ഷേത്രം മേൽശാന്തി മനോജ് വി.വേലായുധരര്, കാസർകോട് ആർ.ടി.ഒ സജി പ്രസാദ്, റിട്ട.തഹസീൽദാർ പത്തിയൂർ ശ്രീകുമാർ, ക്ഷേത്രം പ്രസിഡന്റ് ആർ.ഉണ്ണികൃഷ്ണൻ, നവാഹകമ്മിറ്റി ചെയർമാൻ സജീവ് അപ്പുകുട്ടൻ, സെക്രട്ടറി കെ.സലിൽ കുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ആലപ്പുഴ കൃഷ്ണാലയം വേദശ്രേഷ്ഠൻ കണ്ണൻ വേദിക് യജ്ഞാചാര്യനാണ്. യജ്ഞശാലയിൽ ബിന്ദു നിറപറ നിറയ്ക്കലും സാഹിത്യകാരൻ ഹരികുമാർ ഇളയടത്ത് ഗ്രന്ഥസമർപ്പണവും നിർമ്മല സനൽകുമാർ ദ്രവ്യസമർപ്പണവും മികച്ച കർഷക സുലോചന പുഷ്പാകരൻ വിഭവസമർപ്പണവും നടത്തി.