photo

ചാരുംമൂട് : കൊൽക്കത്തയിൽ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ മമത സർക്കാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി വള്ളികുന്നം കിഴക്ക് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല നടന്നു.വള്ളികുന്നം കിഴക്ക് കൺവീനർ വള്ളികുന്നം ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാന സെക്രട്ടറി ജി.ശ്യാംക്യഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ റാണി സത്യൻ,സന്തോഷ് ചത്തിയറ,ജില്ലാ കമ്മിറ്റി അംഗം രാജേന്ദ്രനാഥ് ഈരിക്കത്തറ,അനിൽ വള്ളികുന്നം,സുരേഷ് സോപാനം,സുധീഷ്, രഞ്ജിനി സുധി, രവീന്ദ്രൻ, അനിൽകുമാർ,ശശിധരൻ നായർ തുടങ്ങിയവർ നേത്യത്വം നൽകി.