മാവേലിക്കര:ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ പുതുവർഷ പുലരി ദിനത്തിൽ വൻ ഭക്തജന തിരക്ക് അനുഭവപ്പെട്ടു. ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ക്ഷേത്ര തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ സഹസ്രനാളികേര ഗണപതി ഹോമം നടന്നു. പതിവ് ചടങ്ങുകൾക്ക് ശേഷം പുറപ്പെടാ മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട നെയ്യാറ്റിൻകര മലയിൻകീഴ് വാഴയിൽ മഠം വി.കെ.ഗോവിന്ദൻ നമ്പൂതിരിയെ ക്ഷേത്ര തന്ത്രി അവരോധിച്ചു. ചടങ്ങുകൾക്ക് നിലവിലെ മേൽശാന്തി വള്ളികുന്നം ധനഞ്ജയൻ നമ്പൂതിരി, കൺവെൻഷൻ പ്രസിഡന്റ്‌ ബി.ഹരികൃഷ്ണൻ, വൈസ് പ്രസിഡന്റെ പി.കെ രജികുമാർ, സെക്രട്ടറി എം.മനോജ്കുമാർ, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഖിൽ.ജി കുമാർ, കരനാഥന്മാർ എന്നിവർ നേതൃത്വം നൽകി. ഇന്ന് മുതൽ ക്ഷേത്രത്തിൽ ഭജനം പാർക്കുന്ന നിയുക്ത മേൽശാന്തി സെപ്തംബർ ഒന്നിനാണ് ഔദ്യോഗികമായി സ്ഥാനം ഏൽക്കും.