rohini

വള്ളികുന്നം: വള്ളികുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കടുവിനാൽ ഗ്രാമ പഞ്ചായത്തംഗവും സി.പി.ഐ നേതാവുമായ ഡി.രോഹിണിയെ തിരഞ്ഞെടുത്തു. മൂന്നര വർഷം സി.പി.എമ്മിനും ഒന്നര വർ‌ഷം സി.പി.ഐയ്ക്കും പഞ്ചായത്ത് പ്രസിഡന്റ് പദവി നൽകണമെന്ന മുന്നണി ധാരണപ്രകാരം സി.പി.എം മെമ്പറായിരുന്ന, ബിജി പ്രസാദ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് ഡി.രോഹിണിയെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. കടുവിനാൽ വാർഡിൽ നിന്ന് മൂന്ന് തവണ പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ട രോഹിണി സി.പി.ഐ ജില്ലാ കൗൺസിൽ അംഗം,​ മഹിളാസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി,​ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്രിയംഗം എന്നീ ചുമതലകളും വഹിക്കുന്നുണ്ട്. വിമുക്തഭടനും കെ.എം.എം.എൽ ജീവനക്കാരനുമായ വിശ്വനാഥനാണ് ഭർത്താവ്. അഖിൽനാഥ് (കാനഡ)​,​ അഡ്വ. ഐശ്വര്യനാഥ് (യു.കെ)​ എന്നിവർ മക്കളാണ്.