ആലപ്പുഴ : എസ്.എൻ.ഡി.പി യോഗം തെക്കനാര്യാട് ഐക്യഭാരതം ശ്രീനാരായണ പ്രാർത്ഥനാ സമിതിയുടെ നവീകരിച്ച ഗുരുമന്ദിരത്തിന്റെ ഉദ്ഘാടനവും ശ്രീനാരായണ ഗുരുദേവന്റ 170-ാം ജയന്തി ആഘോഷവും നാളെ നടക്കും. 1944 ൽസ്ഥാപിച്ച മന്ദിരത്തിന്റെ നിലവിലെ തനിമ നിലനിർത്തി കാലത്തിനൊത്തവണ്ണമാണ്ഗുരുമന്ദിരം നവീകരണം നടത്തിയത്. രാവിലെ 9ന് മന്ത്രി പി.പ്രസാദ് ഗുരുമന്ദിര സമർപ്പണവും പ്രതിഭകളെ ആദരിക്കലും നിർവഹിക്കും. സമിതി പ്രസിഡന്റ് എൻ.ഹരിലാൽ അദ്ധ്യക്ഷത വഹിക്കും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. സമിതിയുടെ ആദ്യകാല പ്രവർത്തകരെ അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ ആദരിക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ അവാർഡുകൾ വിതരണം ചെയ്യും.