അമ്പലപ്പുഴ: ഉമ്മൻചാണ്ടി സ്നേഹ സ്പർശത്തിന്റെ നേതൃത്വത്തിൽ ജോയ് ആലുക്കാസിന്റെ സഹായത്തോടുകൂടി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്ക് ഡയാലിസിസ് കിറ്റ് വിതരണം ചെയ്തു. മറിയാഉമ്മൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി പി.സാബു, പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി യു.എം.കബീർ, കേരള നഴ്സ് യൂണിയൻ ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി ആർ.രാധിക, അമ്പലപ്പുഴ എം.സി.എച്ച് മണ്ഡലം പ്രസിഡന്റ് ബി.റഫീഖ്, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി മാഹീൻ മുപ്പതൽച്ചിറ,ജി.ജിനേഷ്,നിസാർ വെള്ളാപ്പള്ളി,സമീർ പാലമൂട്,നസീർ കരുമാടി,വൈ.നസീർ, എസ്.സിറാജ് എന്നിവർ പങ്കെടുത്തു.