ആലപ്പുഴ: ഗുരുധർമ്മ പ്രചാരണസഭ കേന്ദ്ര കമ്മിറ്റിയുടെ നിർദ്ദേശാനുസരണം ജില്ലാ കമ്മിറ്റി നടത്തുന്ന പ്രാർത്ഥനാ സത്സംഗത്തിന് തുടക്കമായി. ആലപ്പുഴ മണ്ഡലത്തിലെ 2187-ാം നമ്പർ കൊമ്മാടി യൂണിറ്റിൽ നടന്ന ജില്ലാതല ഉദ്ഘാടനം, കേന്ദ്രസമിതിയംഗം എസ്.ഡി.രവി നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ആർ.പ്രസന്നകുമാർ പ്രഭാഷണവും മണ്ഡലം സെക്രട്ടറി രേണുക നാരകത്തറ പ്രാർത്ഥനയും നയിച്ചു. ജില്ലാട്രഷറർ ആർ.രമണൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.ഡി.സലിം, എസ്.എൻ.ഡി.പി യോഗം 478-ാം നമ്പർ ശാഖ പ്രസിഡന്റ് വി.ബി.രണദേവ്, ജില്ലാ വൈസ് പ്രസിഡന്റ് പി.പി.മനോഹരൻ, മണ്ഡലം പ്രസിഡന്റ് കെ.പി.ഹരിദാസ്, മാതൃസഭ ജില്ലാ സെക്രട്ടറി എസ്.ജയലക്ഷ്മി, യൂണിറ്റ് പ്രസിഡന്റ് കെ.എം.സാബു, യൂണിറ്റ് സെക്രട്ടറി കെ.എസ്.ദീപു എന്നിവർ സംസാരിച്ചു.കന്നി 9 വരെയാണ് പ്രാർത്ഥനാ സത്സംഗം നടത്തുക.