അമ്പലപ്പുഴ: ഓണം ആഘോഷിക്കാൻ ശേഖരിച്ചുവച്ച കുടുക്ക നിക്ഷേപം നാലുവയസുകാരിയായ ജെറീന വയനാടിന് വേണ്ടി ചങ്ങനാശ്ശേരി അതിരൂപതയുടെ സഹായ ഫണ്ടിലേക്ക് കൈമാറി. പുന്നപ്ര മാർ ഗ്രിഗോരിയോസ് പള്ളി വികാരിക്കാണ് കുടുക്ക നിക്ഷേപമായ 2690 രൂപ കൈമാറിയത്. മാതാപിതാക്കളായ പ്രായിക്കളംചിറ ജോമോനും ലിറ്റിക്കുമൊപ്പമാണ് കുടുക്ക സൺഡേ സ്കൂൾ കുട്ടികളുടെ സമ്മേളനത്തിൽ വച്ച് ഏൽപ്പിച്ചത്. ഇടവക വികരി ഫാ.അനിൽ കരിപ്പിങ്ങാപുറവും പി.ആർ.ഒ ബേബി പാറക്കാടനും ചേർന്ന് ഏറ്റുവാങ്ങി. ഗ്രീഗോരിയോസ് സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ സി.വി.ജോബ് ചൂളപ്പറമ്പിൽ സംസാരിച്ചു.