അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം പറവൂർ വടക്ക് വൈ.എം.എ, വൈ.എം.എം.എ ഗുരുക്ഷേത്രത്തിൽ 5-ാംമത് പ്രതിഷ്ഠാ വാർഷിക മഹോത്സവം നടത്തി.അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് ഭദ്രദീപ പ്രകാശനം നിർവഹിച്ചു. കലശപൂജ, പ്രഭാഷണം, അന്നദാനം, ദീപക്കാഴ്ച എന്നിവ നടന്നു.