അരൂർ: ചേർത്തല താലൂക്ക് എസ്.സി ആൻഡ് എസ്.ടി. കോ -ഓപ്പറേറ്റീവ് ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ എരമല്ലൂരിൽ ജനകീയ കൺവെൻഷൻ സംഘടിപ്പിച്ചു. എസ്.സി എസ്.ടി ഉപസംവരണത്തിന് അംഗീകാരം നൽകുന്ന സുപ്രീം കോടതി വിധി മറികടക്കാൻ പാർലമെന്റിൽ നിയമം കൊണ്ടുവരിക, ജാതി സെൻസസ് നടപ്പിലാക്കുക, വിദ്യാഭ്യാസ ആനൂകൂല്യത്തിനുള്ള വാർഷിക വരുമാനം 8 ലക്ഷം രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നടന്ന കൺവെൻഷൻഹൈക്കോടതി സീനിയർ അഭിഭാഷക പി.കെ.ശാന്തമ്മ ഉദ്ഘാടനം ചെയ്തു. ക്ലസ്റ്റർ ചെയർമാൻ എം.വി. ആണ്ടപ്പൻഅദ്ധ്യക്ഷനായി. കെ.കെ.പുരുഷോത്തമൻ, ദിവാകരൻ കല്ലുങ്കൽ, പി.സി.മണി,എ.സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.