ആലപ്പുഴ : കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർക്കുവാൻ ലക്ഷ്യം വെച്ചുടുള്ള കേന്ദ്രസഹകരണ മന്ത്രാലയത്തിന്റെ നീക്കങ്ങൾ അവസാനിപ്പിക്കണമെന്ന് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) കാർത്തികപ്പള്ളി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു . കേരള ബാങ്കിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കേരള ബാങ്ക് മുൻ ഡയറക്ടർ എം.സത്യപാലൻ സമ്മേളനം ഉദ്ഘാടനം ചെയ്തു . ഫെഡറേഷൻ ജില്ലാ സെക്രട്ടറി പി.എം.പ്രമോദ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ഹരിഹര ബ്രഹ്മ മോഹനൻ, ബെഫി ജില്ലാ പ്രസിഡന്റ് വി.കെ.രമേശൻ തുടങ്ങിയവർ സംസാരിച്ചു. എ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികൾ : ആർ.വേണുഗോപാൽ (പ്രസിഡന്റ്), എസ്.സി.സുരേഷ് (സെക്രട്ടറി), പി.സന്തോഷ് കുമാർ (ട്രഷറർ).