മുഹമ്മ: പൂജവെളി മഹാവിഷ്ണു ക്ഷേത്രത്തിലെ പൂമൂടൽ ചടങ്ങ് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. ഭദ്രദീപപ്രകാശനം ദേവസ്വം പ്രസിഡന്റ് സി.എസ് അനിൽകുമാർ നിർവഹിച്ചു. നിറപുത്തരി സമർപ്പണവും നടന്നു. സെക്രട്ടറി പി.ആർ ദാസപ്പൻ. സെക്രട്ടറി കെ.കെ വിശ്വൻ കല്ലാട്ട് തുടങ്ങിയവർ നേതൃത്വം നൽകി. എറ്റുവാങ്ങിയ കറ്റകൾ ക്ഷേത്രത്തിന് മുന്നിൽ പ്രത്യേകം സജ്ജമാക്കിയ പീഠത്തിൽ മേൽശാന്തി അനിൽ അമ്പാടി, ശാന്തി നടരാജൻ എന്നിവരുടെ കാർമ്മികത്വത്തിൽ പൂജിച്ച ശേഷമാണ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് വലം വെച്ച് ഭഗവാന് മുന്നിൽ സമർപ്പിച്ചത്. മേൽശാന്തി പൂജിച്ച് നൽകിയ നെൽക്കതിരുകൾ വിശ്വാസികൾ ഏറ്റുവാങ്ങി.