മുഹമ്മ: കൊച്ചുചിറ മഹാകാളി ക്ഷേത്രത്തിലെ അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം ഭക്തിനിർഭരമായി. ക്ഷേത്ര കാര്യദർശി അംബിയമ്മയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ക്ഷേത്രത്തിന്റെയും ആശ്രമത്തിന്റെയും നേതൃത്വത്തിൽ നടത്തുന്ന ക്ഷേമ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു.ഇതിന്റെ ഭാഗമായി ക്ഷേത്രത്തിൽ ദിവസവും അന്നദാനം നടത്തും. ചികിത്സാ സഹായം പോലുള്ള ക്ഷേമ പ്രവർത്തനങ്ങളും ഇതോടൊപ്പം നടത്തും.