മുഹമ്മ: എസ്.എൻ.ഡി.പിയോഗം പെരുന്തുരുത്ത് മദ്ധ്യം ശാഖയുടെ നേതൃത്വത്തിൽ പതാകദിനം ആചരിച്ചു. പ്രസിഡന്റ് ടി.പ്രേംനാഥ് പതാക ഉയർത്തി. ഗുരുപൂജ, മധുര വിതരണം എന്നിവയും നടന്നു. ഗുരുദേവ ജയന്തിയും മഹാസമാധിയും വിപുലമായി നടത്താനും തീരുമാനിച്ചു. സെക്രട്ടറി ബാബുമോൻ അദ്ധ്യക്ഷത വഹിച്ചു. തങ്കമ്മ പുഷ്ക്കരൻ, ആശ ആലപ്പാട്ട് ,ഷഹീല വ്യന്ദാവനം, രജിമോൾ കുടിലിൽ, പൊന്നമ്മ ഒറ്റംകണ്ടത്തിൽ, രാജി പ്രതാപ് ആലപ്പാട്ട് എന്നിവർ സംസാരിച്ചു.