കായംകുളം:ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അവതരിപ്പിക്കുന്ന ഓണം സ്വർണോത്സവം കായംകുളം യൂണിറ്റലും നടപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന വ്യാപകമായി ഓണാഘോഷത്തോട് അനുബന്ധിച്ചു സ്വർണവർഷം പരിപാടിയുടെ ഭാഗമായിട്ടാണ് സംഘടിപ്പിക്കുന്നത്.രണ്ടേകാൽ കിലോ സ്വർണവും പത്തു കിലോ വെള്ളിയുമാണ് സമ്മാനം.ഒന്നാം സമ്മാനമായി 100 പവൻ സ്വർണവും രണ്ടാം സമ്മാനമായി 50പവൻ സ്വർണവും നൽകും.സ്വർണാഭരണം വാങ്ങുന്ന ആർക്കും സൗജന്യമായി കൂപ്പൺ ലഭിക്കുന്നതാണ്.
ഒക്ടോബർ 31 വരെയാണ് കാലാവധി.സ്വർണം കൂടുതലായി വാങ്ങുന്നത് പ്രോത്സാഹിപ്പിക്കുക സ്വർണഭരണങ്ങൾ ഏറ്റവും സുരക്ഷിതമായി നിക്ഷേപമാണന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക എന്നതാണ് ഈ സമ്മാന പദ്ധതിയുടെ ലക്ഷ്യം.
എ.എച്ച്.എം ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. സക്കീർ ഹുസൈൻ കോയിക്കൽ,ഷഫീക് അറേബ്യൻ, അയ്യപ്പൻ കൈപ്പള്ളിൽ, മിഥുൻ ശ്രീധർ,ഷൗക്കത്ത് സ്വർണമഹാൾ, അബു ജനത,സുനിൽ കുമാർ ഭീമ ജ്വല്ലറി,നവാസ് മംഗല്യ എന്നിവർ പങ്കെടുത്തു.