അമ്പലപ്പുഴ: വിദ്യാഭ്യാസ മേഖലയിൽ പുതിയ പരിഷ്കാരങ്ങൾ നിർദേശിക്കുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുന്നതിനു മുൻപ് ഇതുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണമെന്ന് കേരള പ്രൈവറ്റ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി തോമസ് കോശി യോഗംഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആയാപറമ്പ് രാമചന്ദ്രൻ അദ്ധ്യക്ഷനായി . എസ്.കെ.അനിയൻ , എം.ടി.മധു, കെ.എൻ. കൃഷ്ണകുമാർ ,എസ്. നന്ദകുമാർ , ഹരികൃഷ്ണൻ, മഞ്ജു പുളിയറ, ജയശ്രീതമ്പി ,അഡ്വ. രാജേഷ്,ഹിമ, രാജേശ്വരി, ശ്രീകുമാർ എന്നിവർ സംസാരിച്ചു . റിപ്പോർട്ട് നടപ്പിലാക്കുന്നതിനു മുമ്പ് മാനേജേഴ്സ് അസോസിയേഷനുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.