തുറവൂർ : ദേശീയപാതയിൽ ചമ്മനാട്ട് കെ.എസ് ആർ.ടി സി ഫാസ്റ്റ് പാസഞ്ചർ ബസും കാറും കൂട്ടിയിടിച്ചു. കാർ യാത്രികർക്ക് നിസാര പരിക്കേറ്റു. എലിവേറ്റഡ് ഹൈവേ നിർമ്മാണം നടക്കുന്ന അരൂർ - തുറവൂർ പാതയിൽ ചമ്മനാട് ഇ.സി.ഇ.കെ യൂണിയൻ സ്കൂളിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. കിഴക്ക് ഭാഗത്തു കൂടി ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്നു ഇരുവാഹനങ്ങളും. മുന്നിലെ വാഹനം ബ്രേക്ക് ചെയ്തപ്പോൾ കാറിന്റെ പിന്നിൽ കൊല്ലത്തേക്ക് പോകുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. കാറിന്റെ പിൻഭാഗം തകർന്നു.