മുഹമ്മ: മണ്ണഞ്ചേരി അൽഷിഫാ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടനന് സൗജന്യ മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി.വി. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. അൽ ഷിഫാ പ്രസിഡന്റ് എസ്. മുഹമ്മദ് കോയ തങ്ങൾ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ഷാജി പനമ്പള്ളി ആമുഖ പ്രഭാഷണം നടത്തി. മെഡിക്കൽ ക്യാമ്പ് ഉപസമിതി സെക്രട്ടറി ബി. അനസ് സ്വാഗതവും വൈസ് പ്രസിഡന്റ് നാസർ കോര്യംപള്ളി നന്ദിയും പറഞ്ഞു. പഞ്ചായത്ത് വികസന സ്‌റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.എസ്. സന്തോഷ്, രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചെയർമാൻ കെ.വി.മേഘനാദൻ, സിറാജ് കമ്പിയകം,നജീബ് ഹബീബ്, അഷറഫ് പനക്കൽ, നസീർ പൂവത്തിൽ തുടങ്ങിയവർ സംസാരിച്ചു.