അമ്പലപ്പൂഴ: വയനാട്ടിൽ ജീവൻ പൊലിഞ്ഞവരോടുള്ള ആദരസൂചകമായി ആഘോഷങ്ങൾ ഒഴിവാക്കി സംഘടിപ്പിച്ച ഏഴാമത് കരുമാടി ജലോത്സവത്തിൽ കരുവാറ്റ ശ്രീവിനായകൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. എച്ച്. സലാം എം.എൽ.എ ജലോത്സവം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ് അദ്ധ്യക്ഷയായി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ജി. സൈറസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ പി .അഞ്ജു, ബിനു ഐസക് രാജു,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആർ. ജയരാജ്, ജി.വേണു ലാൽ, ജയശ്രീ വേണുഗോപാൽ, പഞ്ചായത്തംഗങ്ങളായ പി. നിഷമോൾ, നിഷ മനോജ്, വീണ ശ്രീകുമാർ, എ .അജീഷ്, മഞ്ജു വിജയകുമാർ,റീന മതി കുമാർ, സി. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. കരുമാടിക്കുട്ടൻസ് സെക്രട്ടറി ബിജു പി. മംഗലം സ്വാഗതം പറഞ്ഞു.