അരൂർ: കായലിൽ മീൻപിടുത്തത്തിനിടെ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അരൂക്കുറ്റി പഞ്ചായത്ത് ഒന്നാം വാർഡ് കൂട്ടുങ്കൽത്തറ വീട്ടിൽ അരവിന്ദൻ (65) ആണ് മരിച്ചത്. വേമ്പനാട്ടുകായലിൽ കഴിഞ്ഞ ദിവസം രാത്രി മത്സ്യബന്ധത്തിന് പോയ അരവിന്ദനെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വലയും വള്ളവും കായലിന്റെ നടുക്ക് കണ്ടെത്തിയിരുന്നു. വള്ളത്തിൽ മത്സ്യവും ഉണ്ടായിരുന്നു. തുടരന്വേഷണം നടക്കുന്നതിനിടെ ഇന്നലെ രാവിലെ ഒമ്പതോടെ അരൂർ മുക്കത്ത് കായലിൽ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് കുമ്പളം പൊതു ശ്മശാനത്തിൽ.ഭാര്യ: ജലജ. മക്കൾ:രമ്യ,രേഷ്മ. മരുമക്കൾ: ബിനീഷ്, രബീഷ്.