ചേർത്തല: റോട്ടറി ക്ലബ് ഒഫ് ചേർത്തലയുടെയും പുത്തനമ്പലത്തിന്റെയും നേതൃത്വത്തിൽ നടത്തിയ ആരോഗ്യ സെമിനാറും മെഡിക്കൽ ക്യാമ്പും ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ ജഡ്ജി അഡ്വ.ഡി.ബി ബിനു ഉദ്ഘാടനം ചെയ്തു.പുത്തനമ്പലം ദേവസ്വം പ്രസിഡന്റ് ഇൻചാർജ്ജ് അഡ്വ.കെ.ഷാജി അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ് പ്രസിഡന്റ് ടി.സുമേഷ്,പുത്തനമ്പലം ദേവസ്വം സെക്രട്ടറി കെ.ഷിബു,ട്രഷറർ കെ.ചിദംബരൻ,കണിച്ചുകുളങ്ങര ദേവസ്വം സെക്രട്ടറി പി.കെ.ധനേശൻ പൊഴിക്കൽ,ഡോ.ലിജു എന്നിവർ സംസാരിച്ചു. സൗജന്യ മെഡിക്കൽ ക്യാമ്പിൽ നൂറുകണക്കിന് പേർ പങ്കെടുത്തു.