asdsra

മുഹമ്മ: മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് സംഘടിപ്പിച്ച ഇന്റർ സ്കൂൾ സീനിയർ വോളിബാൾ ടൂർണമെന്റിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ മുഹമ്മ എ.ബി വിലാസം സ്കൂളിന് ആധിപത്യം. മുത്തൂറ്റ് ടീമിനെയാണ് ഇവർ പരാജയപ്പെടുത്തിയത്. എ ബി വിലാസം സ്കൂളിലെ സ്പോർട്സ് അക്കാദമിയിൽ ടി. ശരത്തിന്റെ ശിക്ഷണത്തിൽ പരിശീലനം നേടുന്ന താരങ്ങളാണ് ഇവർ. മേഘ വാഞ്ചു, ആമിനി, അഭിരാമി അജിമോൻ, പി എ അഭിരാമി, ശ്രീലക്ഷ്മി, ഏയ്‌ഞ്ചൽ, വൈഷ്ണവി, അക്ഷയ, അനഘ എന്നിവരാണ് ടീം അംഗങ്ങൾ.