1

കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ 1972 -ാം നമ്പർ നടുവിലെ മുറി ശാഖയിലെ 9ാമത് പ്രതിഷ്ഠാവാർഷിക മഹോത്സവത്തിനോട് അനുബന്ധിച്ച് നടന്ന കുടുംബസംഗമം യൂണിയൻ കൗൺസിലർ സന്തോഷ് വേണാട് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.ജി.കൊച്ചുമോൻ അദ്ധ്യക്ഷനായി. ശ്രീനാരായണ ധർമ്മ പ്രചാരകൻ ബിബിൻഷാ മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു. സെക്രട്ടറി കെ. .എം.ശശി, വനിതാസംഘം പ്രസിഡന്റ് പ്രഭ രഘുനാഥ്,​ സെക്രട്ടറി പൊന്നമ്മ നന്ദകുമാർ,​ കുമാരി സംഘം പ്രസിഡന്റ് ആര്യ ബിജു,​ സെക്രട്ടറി ആവണി സുരേഷ്,​ ബാലജനയോഗം പ്രസിഡന്റ് അഭിയ, സെക്രട്ടറി അഭിദേവ് എന്നിവർ പങ്കെടുത്തു. വൈസ് പ്രസിഡന്റ് കെ.ജി.ഉദയകുമാർ സ്വാഗതം പറഞ്ഞു. തുടർന്ന് പ്രാർത്ഥനയും നാടൻപാട്ടും പ്രസാദവിതരണവും നടന്നു.