അമ്പലപ്പുഴ: അക്കാദമി ഓഫ് പൾമണറി ആൻ്റ് ക്രിട്ടിക്കൽ കെയർ മെഡിസിന്റെ (എ.പി.സി.സി.എം ) ആഭിമുഖ്യത്തിൽ നടന്ന യുവ ശ്വാസകോശ വിദഗ്ധരുടെ ദേശീയ സമ്മേളനമായ 'ഫ്യൂച്ചുറ പൾമണോളജിക്ക ' യിൽ വിഷയാവതരണത്തിൽ ആലപ്പുഴ ഗവ.ടി.ഡി.മെഡിക്കൽ കോളേജിലെ ശ്വാസകോശ വിഭാഗം ബിരുദാനന്തര വിദ്യാർത്ഥി ഡോ.റജ അഷ്ജാൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ശ്വാസകോശത്തിൽ അത്യപൂർവ്വമായി കണ്ടുവരുന്ന റാബ്ഡോ മയോ നാർക്കോമ എന്നയിനം മുഴ കണ്ടെത്തി അവതരിപ്പിച്ചതിനാണ് സമ്മാനം . ശ്വാസകോശ വിഭാഗം മേധാവി ഡോ. ബി.ജയപ്രകാശിന്റെ നേതൃത്വത്തിലാണ് രോഗനിർണ്ണയം നടത്തിയത്.