അമ്പലപ്പുഴ: ശ്രീനാരായണ ഗുരുദേവ ജയന്തി ദിനത്തിൽ എസ്.എൻ.ഡി.പി യോഗം പറവൂർ തെക്ക് 241 -ാംനമ്പർ ശാഖ വയനാട് ദുരിതാശ്വാസത്തിന് 25000 രൂപ സഹായധനമായി

കൈമാറും. ദുരന്തത്തിൽ മരിച്ചവരുടെ ആത്മശാന്തിക്കായി എല്ലാ കുടുംബ യൂണിറ്റിലും ശാന്തിയാത്രയും ശാന്തി ദീപം തെളിക്കലും സംഘടിപ്പിക്കും. ജയന്തി സമ്മേളനത്തിൽ എസ്.എൻ പാലിയേറ്റീവ് ആൻഡ് ആശ്രയ പെൻഷൻ പദ്ധതി മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. വനിതാസംഘത്തിന്റെയും യൂണിറ്റുകളുടെയും നേതൃത്വത്തിൽ സമൂഹപ്രാർത്ഥനയും നടക്കും.