മുഹമ്മ: ഒരു തെരഞ്ഞെടുപ്പിൽ തോറ്റാൽ ഇടതുപക്ഷം അമ്പേ തകർന്നു എന്ന് പ്രചരിപ്പിക്കാനാണ് ശ്രമമെന്ന് സി.പി.എം പി.ബി അംഗം എ. വിജയരാഘവൻ പറഞ്ഞു. കണ്ണർകാട് ചെല്ലിക്കണ്ടത്തിൽ വീട്ടിൽ പി.കൃഷ്ണപിള്ള ചരമ വാർഷികത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദിനാചരണ കമ്മിറ്റി പ്രസിഡന്റ് കെ.ബി.ഷാജഹാൻ അദ്ധ്യക്ഷനായി. സി പി ഐ സംസ്ഥാന കൗൺസിൽ അസി.സെക്രട്ടറി പി.പി.സുനീർ എം.പി. സംസാരിച്ചു.
ആർ.നാസർ, മന്ത്രി പി.പ്രസാദ്,സി.എസ്.സുജാത ,സി.ബി.ചന്ദ്രബാബു തുടങ്ങിയവർ പങ്കെടുത്തു.