ആലപ്പുഴ: ജില്ലാ പഞ്ചായത്തിന്റെ പെയ്ഡ് പാലിയേറ്റീവ് വോളന്റിയർമാർക്കുള്ള ജില്ലാതല, ബ്ലോക്ക്തല സമിതി രൂപീകരിച്ചു. സാന്ത്വന പരിചരണത്തിൽ ജില്ലാ പഞ്ചായത്ത് നൽകിയ പ്രത്യേക പരിശീലനം ലഭിച്ച 180 പേരാണ് ഇതിനായി സജ്ജമായിട്ടുള്ളത്.ജില്ലയിലെ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ പാലിയേറ്റീവ് കെയറിന് ഇവർക്ക് പ്രഥമ പരിഗണന നൽകുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി പറഞ്ഞു. വോളന്റിയറാകാൻ സന്നദ്ധരായവർക്ക് ഇനിയും അവസരമുണ്ടെന്നും അവർ പറഞ്ഞു. രോഗീപരിചരണം, രോഗികൾക്ക് ആശുപത്രികളിൽ കൂട്ടിരിപ്പ് എന്നീ സേവനങ്ങളാണ് പെയ്ഡ് പാലിയേറ്റീവിലൂടെ നൽകുക. ഇതിനുള്ള തുക സേവനം ആവശ്യമുള്ളവരാണ് നൽകേണ്ടത്.

ജില്ല പഞ്ചായത്ത് ഹാളിൽ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ജില്ലാ, ബോക്ക്തല സമിതികൾ രൂപീകരിച്ചത്. സേവനം ആവശ്യമുള്ളവർ സെക്കൻഡറി പാലിയേറ്റീവ് നഴ്‌സുമാരുമായാണ് ബന്ധപ്പെടേണ്ടത്. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ എം.വി.പ്രിയ, അംഗം ആർ.റിയാസ്, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാൽ, ഡി.എം.ഒ. ഡോ. ജമുനാ വർഗീസ്, എൻ.എച്ച്.എം പ്രോഗ്രാം ഓഫീസർ ഡോ. കോശി പണിക്കർ, ജില്ല പഞ്ചായത്ത് സെക്രട്ടറി ആർ. ദേവദാസ്, പാലിയേറ്റീവ് നഴ്‌സസ് കോ- ഓഡിനേറ്റർ തുടങ്ങിയവർ പങ്കെടുത്തു.

സേവനത്തിന് വിളിക്കാം

ചമ്പക്കുളം ബ്ലോക്ക്: 9048654430
മാവേലിക്കര: 9961257516
ഭരണിക്കാവ്, ഹരിപ്പാട്: 8113043551
പാണ്ടനാട്: 6238298349
മുതുകുളം: 7561822550
അമ്പലപ്പുഴ: 8075134591
തുറവൂർ: 9446009571
കഞ്ഞിക്കുഴി: 9400845553
തൈക്കാട്ടുശ്ശേരി: 9847924226
വെളിയനാട്: 9446618090
ആര്യാട്: 9656196765

നിരക്ക്

രാവിലെ 10 മുതൽ ഒരു മണിവരെ: ₹300

10 മുതൽ അഞ്ചുവരെ: ₹ 500

രാത്രിയും പകലും സേവനത്തിന് മാസം : ₹ 22,000