pra

ആലപ്പുഴ: ടി.ഡി മെഡിക്കൽ കോളേജ് സ്ഥാപകനായ കെ.നാഗേന്ദ്ര പ്രഭുവിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ മികച്ച വിദ്യാർത്ഥിക്കുള്ള അവാർഡ് ടി.ഡി മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയായ ഡോ.ലിയ കെ.സണ്ണിക്ക് സമ്മാനിച്ചു. മുഖ്യാതിഥിയായ ചെന്നൈ എം.ജി.എം ഹെൽത്ത് കെയർ അക്കാ‌‌ഡമി ഡയറക്ടർ ഡോ.ജോർജി എബ്രഹാം,​ ടി.ഡി മെഡിക്കൽ കോളേജ് അങ്കണത്തിൽ നടന്ന ചടങ്ങിൽ അവാർഡ് കൈമാറി. പ്രിൻസിപ്പൽ ഡോ.മിറിയം വർക്കി, മുഖ്യപ്രഭാഷക ഡോ.പി.ശ്രീലത, ആശുപത്രി സൂപ്രണ്ട് ഡോ.അബ്ദുൾ സലാം, ഡോ.എ.ഹരികുമാർ, സ്റ്റാഫ് അഡ്വൈസർ ഡോ.മനോജ് വേണുഗോപാൽ, കെ.നാഗേന്ദ്ര പ്രഭു ഫൗണ്ടേഷൻ സെക്രട്ടറി ഡോ.ജി.നാഗേന്ദ്ര പ്രഭു എന്നിവർ പങ്കെടുത്തു. 5050 രൂപ, സർട്ടിഫിക്കറ്റ്, ഫലകം എന്നിവയടങ്ങുന്ന അവാർഡ് 2013ലാണ് ഏർപ്പെടുത്തിയത്. ഡോ. ലിയ, കോട്ടയം മാന്നാനം സ്വദേശിയും ഡോ.സണ്ണി ജോസഫ് കലയത്തങ്കൽ - ലിസമ്മ ജോസഫ് ദമ്പതികളുടെ മകളുമാണ്.