ആലപ്പുഴ: കാർത്തികപ്പള്ളി, കുട്ടനാട് താലൂക്കിലെ വാതിൽപ്പടി കരാറുകാരുടെ മെല്ലെപ്പോക്ക് കാരണമുള്ള റേഷൻ വിതരണത്തിലെ കാലതാമസത്തിന് അടിയന്തര പരിഹാരം കാണണമെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് ജില്ലാകമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ആഗസ്റ്റ് മാസത്തെ റേഷൻ ഭൂരിപക്ഷം ഡിപ്പോകളിലും എത്തിച്ചിട്ടില്ല. കരാറുകർ വിതരണത്തിൽ കാണിക്കുന്ന അലംഭാവംകാരണം റേഷൻ വിതരണം അവതാളത്തിലാകുക പതിവാണ്. റേഷൻ വിതരണം സുഗമമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപെട്ടു. എൻ.ഷിജീർ, രാജേന്ദ്രബാബു, എ.നവാസ്, ജോർജ് തോമസ്,എസ്.നസീർ, ശ്രീലാൽ, ആന്റപ്പൻ എന്നിവർ സംസാരിച്ചു.