ആലപ്പുഴ: മുഹമ്മ പഞ്ചായത്ത് ഓഫീസിന് എതിർവശത്തായി കയർഫെഡ് ആരംഭിച്ച ഓണം വിപണമേള മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ.നാസർ ഉദ്ഘാടനം ചെയ്തു. കയർഫെഡ് ബോർഡ് മെമ്പർ ജി.ബാഹുലേയൻ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നഷാബു ആദ്യ വില്പന നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി.റെജി, പഞ്ചായത്ത് അംഗങ്ങളായ ജി.സതീഷ്, നിഷ പ്രദീപ് തുടങ്ങിയവർ സംസാരിച്ചു. മാർക്കറ്റിംഗ് മാനേജർ അനുരാജ് നന്ദി പറഞ്ഞു.