കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കാവാലം വടക്ക് 945ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ഇന്ന് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിക്കും. രാവിലെ 5ന് നടതുറക്കൽ, രാവിലെ 6.30ന് ഗണപതിഹോമം, 8.30ന് പതാകഉയർത്തൽ, 9.30ന് ഗുരുപൂജ തുടങ്ങിയവ നടക്കും.

ഉച്ചയ്ക്ക് 2.30ന് പുതുശ്ശേരി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര കുട്ടനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം ടി.എസ്. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്യും. 4.30ന് ചേരുന്ന അനുമോദനസമ്മേളനവും സ്കോളർഷിപ്പ് വിതരണവും യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം പി.ബി.ദിലീപ് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് മോഹൻദാസ് അദ്ധ്യക്ഷത വഹിക്കും. യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ജി.ആരോമൽ, വനിതാസംഘം പ്രസിഡന്റ് ഷീജ രാധാകൃഷ്ണൻ, ബാലജനയോഗം അദ്ധ്യാപികമാരായ സുനിത സുനിൽകുമാർ, ലേഖ ജയപ്രകാശ് ,മാനേജിംഗ് കമ്മിറ്റി അംഗം ബിജി ദാസ്,​ ബാലജനയോഗം സെക്രട്ടറി രഹൻ തുടങ്ങിയവർ സംസാരിക്കും. ശാഖാസെക്രട്ടറി കെ.വി.അശോകൻ സ്വാഗതവും വൈസ് പ്രസിഡന്റ് സുഗുണാനന്ദൻ നന്ദിയും പറയും.