ambala

അമ്പലപ്പുഴ : നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. തകഴി പഞ്ചായത്ത് 12ാം വാർഡിൽ കുന്നുമ്മ രതീഷ് ഭവനിൽ ഒ.പി.ആർ എന്ന് വിളിക്കുന്ന രതീഷിനെയാണ് തിരുവനന്തപുരം സെൻട്രൽ ജയിലിലാക്കിയത്.

അമ്പലപ്പുഴ സി.ഐ എം. പ്രതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ വേണുഗോപാലൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുജിമോൻ, ബിബിൻദാസ്, വിഷ്ണു ജി, മുഹമ്മദ് ഹുസൈൻ, സിവിൽ പൊലീസ് ഓഫീസർമാരായ അനൂപ് കുമാർ, ഗാർഗി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്..