photo

ആലപ്പുഴ: എഴുത്തിന്റെയും സാമൂഹിക പ്രവർത്തനത്തിന്റെയും 50 വർഷങ്ങൾ പിന്നിട്ട ഖാലിദ് പുന്നപ്രയ്ക്ക് '' ആലോചന '' ഗ്രാമീണ പുരസ്‌കാരം എസ്.എൽ പുരം ' ആലോചന ' സംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് പ്രൊഫ. കെ.എ.സോളമൻ സമ്മാനിച്ചു. ചടങ്ങ് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ മാക്കിയിൽ ഉദ്ഘാടനം ചെയ്തു. പി.മോഹന ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സാബ്ജി, പി.ഡി.വിക്രമൻ, പ്രസാദ്, മോഹനൻ, ഡൊമനിക് വർഗീസ്, പ്രൊഫ. മേരി ലിൻസ, വി.എം.സാജി, അഹമ്മദ് കബീർ മാക്കിയിൽ,. കെ.പി.പ്രീതി, എ.ബി.ഉണ്ണി, ദേവരാജൻ കല്ലൂപ്പറമ്പ്, അശോകൻ പുന്നപ്ര തുടങ്ങിയവർ സംസാരിച്ചു.