ഹരിപ്പാട്: 35 വർഷക്കാലം രമേശ് ചെന്നിത്തലയുടെ ഡ്രൈവറായിരുന്ന പുത്തൻ കണ്ടത്തിൽ ശിവദാസൻ (62) നിര്യാതനായി. ഗ്രാമവികസന മന്ത്രി, ആഭ്യന്തരമന്ത്രി, പ്രതിപക്ഷ നേതാവ്, കെ.പി.സി.സി പ്രസിഡന്റ്, എം.പി,എം.എൽ.എ എന്നീ പദവികൾ വഹിക്കുമ്പോൾ രമേശ് ചെന്നിത്തലയുടെ ഡ്രൈവറായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് രമേശ് ചെന്നിത്തല വാങ്ങി നല്കിയ ഓട്ടോ റിക്ഷ ഓടിച്ചാണ് കഴിഞ്ഞ കുറെ കാലമായി ഉപജീവനമാർഗ്ഗം കണ്ടെത്തിയിരുന്നത്. ഭാര്യ: ആനന്ദവല്ലി, മക്കൾ: ശിവപ്രിയ , ശിവകുമാർ, മരുമകൻ: അജിത്ത്.