ചേർത്തല: മാരാരിക്കുളത്തെ കാർഷിക വൈദ്യുതി കണക്ഷൻ ഉപഭോക്താക്കളുടെ കൂട്ടായ്മയായ മാരാരി സൗജന്യ വൈദ്യുതി പദ്ധതി സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കർഷക കൂട്ടായ്മയും അതുല്യ പ്രതിഭകളെ ആദരിക്കലും ചികിത്സാ സഹായവിതരണവും നടത്തി.കണിച്ചുകുളങ്ങര ഗേൾസ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് സി.ആർ.മദനപ്പൻ അദ്ധ്യക്ഷത വഹിച്ചു. .സെക്രട്ടറി എം.എൻ.പി ബാബു സ്വാഗതവും എസ്.സുരേഷ്‌കുമാർ നന്ദിയും പറഞ്ഞു.