ആലപ്പുഴ : നവീകരിച്ച വാടക്കനാലിന്റെ സംരക്ഷണത്തിന്റെ ഭാഗമായി കയർഫെഡിനെ ചുമതലപ്പെടുത്തിയ
കനാൽക്കര ഭാഗത്തെ സൗന്ദര്യവത്കരണം പൂർത്തീകരിച്ച് ഓണസമ്മാനമായി നാടിന് സമർപ്പിക്കും. നോർത്ത് പൊലീസ് സ്റ്റേഷൻ മുതൽ വെള്ളാപ്പള്ളി പാലംവരെയുള്ള കനാലിന്റെ തെക്കേക്കരയിലെ 200മീറ്റർ നീളത്തിലുള്ള കരയുടെ പരിപാലനത്തിനാണ് കയർഫെഡിനെ കളക്ടർ ചെയർമാനായുള്ള കനാൽ മാനേജ്മെന്റ് കമ്മിറ്റി ചുമതലപ്പെടുത്തിയത്.
ഇത്രയുംഭാഗത്തെ കുറ്റിക്കാടുകൾ വെട്ടിത്തെളിച്ച് പൂന്തോട്ടം, പ്രതിമകൾ എന്നിവ സ്ഥാപിക്കുന്ന ജോലികൾ അന്തിമഘട്ടത്തിലാണ്. മണ്ണൊലിപ്പ് തടയാൻ രണ്ട് മീറ്റർ വലിപ്പത്തിൽ 200കൊക്കോലോഗും 1600 സ്ക്വയർ മീറ്റർ കയർഭൂവസ്ത്രവും നിർമ്മാണത്തിന് ഉപയോഗിച്ചു. ശില്പി രാമാനുജനും ആർട്ടിസ്റ്റ് ജയൻ കരുവാറ്റയും ചേർന്നാണ് ശില്പ നിർമ്മാണം.
സൗന്ദര്യം വിരിയും കനാൽക്കര
പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി കല്ലിൽ കൊത്തിയെടുത്ത കഥകളി ഉൾപ്പെടെയുള്ള കേരളീയ തനിമ പകരുന്ന ശില്പങ്ങൾ
ശ്രീബുദ്ധൻ,മത്സ്യകന്യക, ചുണ്ടൻവള്ളം എന്നിവ ഉൾപ്പെടെയുള്ള രൂപങ്ങൾ കനാൽക്കരയെ മനോഹരമാക്കും
ലാൻഡ് സ്കേപ്പ്, പൂന്തോട്ടം, വിവിധ ഇനം ഫലവൃക്ഷങ്ങളുടെ ശേഖരം, പൂന്തോട്ടം നനയ്ക്കാൻ കുഴൽകിണറും പമ്പ് സെറ്റും
പാർക്കിൽ എത്തുന്ന കുട്ടികളുടെ സുരക്ഷയ്ക്കായി കനാൽക്കരയിൽ ഇരുമ്പ് നെറ്റിൽ നിർമ്മിച്ച അരമതിൽ ഗേറ്റ്
നവീകരിക്കുന്നത്
200 മീ
വയനാട് ദുരന്തിന് സ്മാരകം
സംസ്ഥാനത്തെ ദുഃഖത്തിലാഴ്ത്തിയ വയനാട് ദുരന്തത്തിന്റെ സ്മാരകം സ്ഥാപിക്കുന്ന ജോലികളും പുരോഗമിക്കുന്നു. കയർഫെഡ് ചെയർമാൻ ടി.കെ.ദേവകുമാറിന്റെ പ്രത്യേക താല്പര്യത്തിലുള്ള സ്മാരകത്തിന്റെ നിർമ്മാണം അടുത്തയാഴ്ച പൂർത്തീകരിക്കും.
വർഷങ്ങൾക്ക് മുമ്പ് ആലപ്പുഴ വികസന അതോറിട്ടിനിർമ്മിച്ച് കാലപ്പഴക്കത്താൽ പൊട്ടിപ്പൊളിഞ്ഞ വെയിറ്റിംഗ് ഷെഡ് നവീകരിച്ച് ആലത്തലവട്ടം ആനന്ദന്റെ സ്മാരകമാക്കും
കയർഫെഡിനെ ചുമതലപ്പെടുത്തിയ നവീകരണ ജോലികൾ വൈകാതെ പൂർത്തീകരിച്ച് നാടിന് സമർപ്പിക്കും.
- ടി.കെ.ദേവകുമാർ, ചെയർമാൻ, കയർഫെഡ്