ആലപ്പുഴ : 170-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി എസ്.എൻ.ഡി.പി യോഗം യൂണിയനുകളുടെയും ശാഖകളുടെയും മറ്റ് ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തിൽ പ്രാർത്ഥനാപൂർണമായ ചടങ്ങുകളോടെ ഭക്തിനിർഭരമായി ആഘോഷിച്ചു. ജില്ലയിലെ കണിച്ചുകുളങ്ങര, ചേർത്തല, പൂച്ചാക്കൽ, അമ്പലപ്പുഴ, ചേപ്പാട്, കായംകുളം, മാവേലിക്കര, കാർത്തികപ്പള്ളി, മാന്നാർ, ചാരുംമൂട്, കുട്ടനാട് സൗത്ത്, കുട്ടനാട്, ചെങ്ങന്നൂർ യൂണിയനുകളിലും ശാഖകളിലും ആഘോഷ ചടങ്ങുകൾ നടന്നു.