ambala

അമ്പലപ്പുഴ: ഗുരുദേവന്റെ 170-ാമത് ജയന്തി ദിനം എസ്.എൻ.ഡി.പി യോഗം വിവിധ ശാഖകളുടെ നേതൃത്വത്തിൽ ആഘോഷിച്ചു. എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയന്റെ കീഴിലുള്ള കോമന 3715-ാം നമ്പർ ശാഖയിൽ രാവിലെ ബൈക്ക് റാലി സംഘടിപ്പിച്ചു. പിന്നീട് പായസവിതരണവും നടന്നു. കുട്ടനാട് സൗത്ത് യൂണിയൻ ചെയർമാൻ സന്ദീപ് പച്ചയിൽ ഉദ്ഘാടനം നിർവഹിച്ചു. കൺവീനർ അഡ്വ.സുപ്രമോദം, ശാഖാ പ്രസിഡന്റ് പി.ദിലീപ്, സെക്രട്ടറി വി.ഉത്തമൻ, യൂണിയൻ മാനേജിംഗ് കമ്മിറ്റിയംഗം പി.വി.വിജയൻ, എസ്.രാജൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ഹരീഷ് കുമാർ, സെക്രട്ടറി ശരത്, മഹേഷ്, മണിയമ്മ രവീന്ദ്രൻ, ബിന്ദു ഉത്തമൻ തുടങ്ങിയവർ നേതൃത്വം നൽകി.