മാരാരിക്കുളം: എസ്.എൻ.ഡി.പി യോഗം മണ്ണഞ്ചേരി 352ാം നമ്പർ ശാഖയിലെ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സമ്മേളനം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ബി.സജികുമാർ കളമ്പൂൽ അദ്ധ്യക്ഷത വഹിച്ചു. ഇന്റർനാഷണൽ ട്രെയിനർ ഷാൽ മോഹൻ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി ജി.ചന്ദ്രൻ സ്വതന്ത്രാ കോളേജ് പ്രിൻസിപ്പൽ എസ്.ഷാജിയെ ആദരിച്ചു. വിദ്യാഭ്യാസ അവാർഡ് ദാനം യൂണിയൻ കൗൺസിലർ എം.രാജേഷ് നിർവഹിച്ചു. സുധർമ്മ പുരുഷോത്തമൻ,ദീപു മോഹൻദാസ്,കെ.പി.അനീഷ്,രവി മറ്റത്തിൽ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ എ.ഡി.ഭാരതീയൻ സ്വാഗതവും ശാഖാവൈസ് പ്രസിഡന്റ് പി.അനിൽകുമാർ നന്ദിയും പറഞ്ഞു.