മുഹമ്മ: കണിച്ചുകുളങ്ങര യൂണിയനിലെ മുഹമ്മ കൃഷ്ണ വിലാസം 543 -ാം നമ്പർ ശാഖയിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷവും സർവ്വമത സമ്മേളന ശതാബ്ദി ആഘോഷവും സംഘടിപ്പിച്ചു.
അദ്ധ്യാപകനും സാഹിത്യകാരനുമായ ഡെൽസൺ എം സ്കറിയ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി വി.സി.വിശ്വമോഹൻ അദ്ധ്യക്ഷനായി.യൂണിയൻ കൗൺസിലർ കെ.സോമൻ,സാൻവിക എന്നിവർ സംസാരിച്ചു.കുഞ്ഞുമോൻ ശാന്തി പൂജയ്ക്ക് നേതൃത്വം നൽകി. ഷൈലജ ശശികുമാർ,അംബി മോഹനൻ,ഡി.സതീശൻ,പ്രമീള പ്രതാപൻ,കെ.ജി.റെജി, സിന്ധു കുഞ്ഞുമോൻ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.