മാന്നാർ: ടി.ടി.ഐ, പി.പി.ടി.ടി.ഐ, അദ്ധ്യാപക ആലപ്പുഴ റവന്യൂ ജില്ലാ കലോത്സവം നാളെ മാന്നാർ നായർ സമാജം ടി.ടി.ഐ യിൽ നടക്കും. 12ഇനങ്ങളിലായി 150 മത്സരാർത്ഥികൾ പങ്കെടുക്കും. അദ്ധ്യാപകരുടെ മത്സരങ്ങളും നടക്കും. രാവിലെ 9 ന് കൊടിക്കുന്നിൽ സുരേഷ് എം.പി കലോത്സവം ഉദ്ഘാടനം ചെയ്യും. എം.എസ് അരുൺകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സല മോഹനൻ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് നാലിന് സമാപന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദാസ് അദ്ധ്യക്ഷത വഹിക്കും. .