photo

ചേർത്തല:മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായിരുന്ന രാജീവ് ഗാന്ധിയുടെ 80ാം ജന്മദിനം ചേർത്തല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സദ്ഭാവന ദിനമായി ആചരിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ സി.കെ.ഷാജിമോഹൻ ഉദ്ഘാടനം ചെയ്തു. ചേർത്തല ബ്ലോക്ക് പ്രസിഡന്റ് കെ.സി.ആന്റണി അദ്ധ്യക്ഷത വഹിച്ചു. ഐസക് മാടവന,ആർ ശശിധരൻ,സി.ഡി.ശങ്കർ,സി.വി.തോമസ്,എസ്.കൃഷ്ണകുമാർ, സജി കുര്യാക്കോസ്,പി.ഉണ്ണികൃഷ്ണൻ,കെ.കെ.വരദൻ,ജി.വിശ്വംഭരൻനായർ,ബി.ഭാസി, ജി.സോമകുമാർ,എസ്.ശിവമോഹൻ,അബ്ദുൾ ബഷീർ,വിനീഷ് എന്നിവർ സംസാരിച്ചു.