കുട്ടനാട് : എസ്. എൻ. ഡി. പി യോഗം 2349ാം നമ്പർ കണ്ണാടി കിഴക്ക് ശാഖയിൽ ശ്രീനാരായണഗുരുദേവന്റെ 170ാ മത് ജയന്തി ആഘോഷം നടന്നു. ശ്രീനാരായണ ദാർശനിക സമ്മേളനം കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ് ശാന്തി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എം.ആർ.സജീവ് അധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡന്റ് പി. കെ. മണിയൻ സ്കോളർഷിപ്പ് വിതരണം നടത്തി. വിധവാ പെൻഷൻ വിതരണം പുഷ്പ ബിജുവും, ചികിത്സാ സഹായ വിതരണം ഷീല ഷാജിയും, വിശിഷ്ട വ്യക്തികളെ ആദരിക്കൽ പി. എം. ബിനോഷും, കലാപ്രതികളെ ആദരിക്കൽ രതീഷ് നല്ലവീടും എല്ലാ വിഷയത്തിനും എ പ്ളസ് നേടി വിജയിച്ച കുട്ടികളെ അനുമോദിക്കൽ ശാലിനി സുധനും പി. എസ്. ഷാജിയും നിർവഹിച്ചു. വർണശബളമായ ജയന്തി ഘോഷയാത്രയും നടന്നു. എ.ആർ ഗോപിദാസ്, സന്തോഷ് വലിയകളം, കെ. കെ. രാജു, വിപിൻ പയ്യമ്പള്ളി, പി. കെ ബിജു, സൂര്യ കൃഷ്ണൻകുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.