locvvvv

കായംകുളം : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 80-ാം ജന്മദിനത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. നോർത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.സൈനുലാബ്ദീൻ അദ്ധ്യക്ഷത വഹിച്ചു. കെ. പി. സി.സി സെക്രട്ടറി എൻ.രവി ഉദ്ഘാടനം ചെയ്തു. സൗത്ത് ബ്ലോക്ക് പ്രസിഡന്റ് ചിറപ്പുറത്ത് മുരളി ഡി.സി.സി സെക്രട്ടറി എ.പി.ഷാജഹാൻ, എ.എം. കബീർ, കെ.രാജേന്ദ്രൻ,രാധാമണി രാജൻ, ബിധുരാഘവൻ,എം.ആർ.സലീംഷാ, മഹാദേവൻ വാഴശ്ശേരിൽ ,കടയിൽ രാജൻ, ഇ. എം. അഷറഫ്, ബിജുന സറുള്ള , എ .ഹസ്സൻ കോയ, രവീന്ദ്രൻ, ഷുക്കൂർ വഴിശ്ശേരി, എം.എ. കെ ആസാദ്, ബാബു കൊരമ്പള്ളി, രാജേന്ദ്രക്കുറുപ്പ്,എസ്.ഷംസുദ്ദീൻ, സി.പി. തോമസ്, ശോഭാ സുരേന്ദ്രൻ, വിശാഖ് പത്തിയൂർ, അബ്ദുൽ ലത്തീഫ്, അസിം നാസർ, ഷിജു ഈസാക്കുട്ടി, ഇസ്മയിൽ കടേശ്ശേരി, പി.എ കുഞ്ഞുമോൻ എന്നിവർ പങ്കെടുത്തു.