മുതുകുളം : വിശ്വസംസ്‌കൃത ദിനാചരണത്തിന്റെ ഭാഗമായി മുതുകുളം സംസ്‌കൃത ഹയർ സെക്കണ്ടറി സ്‌കൂളിൽ സംസ്‌കൃത മഹാകവി മുതുകുളം ശ്രീധർ സ്മാരക പ്രഭാഷണം സംഘടിപ്പിച്ചു. യൂണിവേഴ്സിറ്റി കോളേജ് മുൻ പ്രൊഫസർ ഡോ : സഹദേവൻ അനുസ്മരണ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ എസ്.കൃഷ്ണകുമാരി അധ്യക്ഷയായി. രശ്മി സ്വാഗതം പറഞ്ഞു. അനുജൻ കുഞ്ഞ്, കുട്ടൻപിള്ള, രാധാകൃഷ്ണൻ, എൻ.മധു എന്നിവർ സംസാരിച്ചു.